
ദുബായ്:ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി പാകിസ്ഥാൻ പിൻവലിച്ചുവെങ്കിലും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനോടുള്ള അവരുടെ എതിർപ്പ് ഇപ്പോഴും നിലനിൽക്കുന്നു. കൂടാതെ ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി സിംബാബ്‌വെക്കാരനായ റിച്ചി റിച്ചാർഡ്‌സണെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് മറ്റൊരു കത്ത് അയച്ചിട്ടുണ്ട്.(PCB sends second letter to ICC on Pycroft issue)
ചൊവ്വാഴ്ച വൈകുന്നേരം, പൈക്രോഫ്റ്റിനെ എല്ലാ മത്സരങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ആവർത്തിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിക്ക് മറ്റൊരു മെയിൽ ച്ചു. എന്നാൽ, ഇന്ന് വൈകുന്നേരം യുഎഇക്കെതിരായ പാകിസ്ഥാന്റെ മത്സരം പൈക്രോഫ്റ്റ് നിയന്ത്രിക്കും.