സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ പാലക്കാട് ഓവറോൾ ചാമ്പ്യന്മാർ | State Junior Athletics

28 സ്വർണവും 17 വെള്ളിയും 27 വെങ്കലവുമായി 539 പോയിന്റുമായാണ് പാലക്കാട് കിരീടം നേടിയത്
Palakkadu
Published on

തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ പാലക്കാട് ഓവറോൾ ചാംപ്യൻമാരായി. 28 സ്വർണവും 17 വെള്ളിയും 27 വെങ്കലവുമായി 539 പോയിന്റുമായാണ് പാലക്കാട് കിരീടം നേടിയത്. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമായി 461.5 പോയിന്റു നേടിയ മലപ്പുറമാണ് റണ്ണേഴ്സ് അപ്പ്. 21 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമായി 370 പോയിന്റ് നേടി തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.

അവസാനദിനം 2 മീറ്റ് റെക്കോർഡുകൾ തിരുത്തപ്പെട്ടു. അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്ററിൽ എസ്.ആർ.രോഹനും (എറണാകുളം, 21.52 സെക്കൻഡ്), അണ്ടർ 20 പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ വി.എസ്.അനുപ്രിയയുമാണ് (കാസർകോട്, 13.62 മീ) റെക്കോർഡോടെ സ്വർണം നേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com