പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും സനാ ജാവേദും വേർപിരിയുന്നു | Pak Cricketer

സാനിയ മിര്‍സയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചാണ് ഷുഐബ് മാലിക്ക്, സന ജാവേദിനെ വിവാഹം ചെയ്തത്.
Shoaib Malik
Published on

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്ക് വീണ്ടും വിവാഹമോചിതനാകുന്നു. പാക് നടിയായ സനാ ജാവേദിനെ 2024 ജനുവരിയിലാണ് ഷുഐബ് മാലിക്ക് വിവാഹം ചെയ്തത്. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവര്‍ക്കുമടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വേര്‍പിരിയല്‍ ഉടന്‍തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നുമാണ് റിപ്പോർട്ട്. അടുത്തിടെ ഇരുവരും പരസ്പരം മുഖം നല്‍കാതിരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഷുഐബ് മാലിക്ക് ഓട്ടോഗ്രാഫ് ഒപ്പിടുമ്പോള്‍ സന ഭര്‍ത്താവില്‍ നിന്ന് മുഖം തിരിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതുവരെ ഷുഐബ് മാലിക്കോ സനയോ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സാനിയ മിര്‍സയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചാണ് സന ജാവേദിനെ ഷുഐബ് മാലിക്ക് വിവാഹം ചെയ്തത്. ഇരുവരും പാക് ചാനലിലെ ഒരു ഷോയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹിതരായത്. വിവാഹത്തിനുശേഷം പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ഷുഐബ് മാലിക്കിന്റെ മത്സരങ്ങള്‍ കാണാന്‍ സന സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com