ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിനു നേര്‍ക്ക് വെടിയുതിര്‍ത്ത് അജ്ഞാതര്‍. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയിലെ വീടിന് നേരെയാണ് വെടിയുതിര്‍ത്തത്.
ആക്രമണത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് നസീം. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയിലാണ് താരത്തിന്റെ കുടുംബ വീട്.
നസീമും അദ്ദേഹത്തിന്റെ മിക്ക കുടുംബാംഗങ്ങളും ഇപ്പോള്‍ ഇസ്ലാമാബാദിലാണ് താമസിക്കുന്നത്. എന്നാല്‍ ലോവര്‍ ദിറില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുണ്ട്. അവര്‍ താമസിച്ചിരുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്.