

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാൻ ഷഹീൻസ് ചാംപ്യൻമാർ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട കലാശപ്പോരാട്ടത്തിൽ ബംഗ്ലദേശ് എ ടീമിനെ തോൽപിച്ചു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എ 6 റൺസെടുത്തപ്പോഴേക്കും 2 വിക്കറ്റ് നഷ്ടമായി പുറത്തായി. വിജയലക്ഷ്യമായ 7 റൺസ് നാലാം പന്തിൽ കീഴടക്കി പാക്കിസ്ഥാൻ ഷഹീൻസ് കിരീടം നേടി.
നേരത്തേ 20 ഓവർ മത്സരത്തിൽ ഇരു ടീമും 125 റൺസ് നേടി തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 125 റൺസിൽ ഓൾഔട്ടാക്കിയ ബംഗ്ലദേശ് തുടക്കത്തിൽ മേൽക്കൈ നേടിയിരുന്നെങ്കിലും, മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എടുത്ത് പുറത്തായി. ജയിക്കാൻ 7 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 6 റൺസ് മാത്രമാണ് ബംഗ്ലദേശ് ബാറ്റർമാർക്ക് നേടാനായത്.