"പാക്കിസ്ഥാൻ ഒരു 'സ്പെഷ്യൽ ടീം', ആരേയും വീഴ്ത്തും, ഫൈനലിൽ ഇന്ത്യയെ തറപറ്റിക്കും"; ക്യാപ്റ്റൻ സൽമാൻ ആഗ | Asia Cup

ഏഷ്യാകപ്പിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ വരുന്നത്, 28 നാണ് പോരാട്ടം
Salman Aga
Published on

ബംഗ്ലദേശിനെ പരാജയപ്പെടുത്തി ഏഷ്യാകപ്പ് ഫൈനലിൽ കടന്നതിനു പിന്നാലെ പാക്കിസ്ഥാൻ ഒരു 'സ്പെഷ്യൽ ടീം' ആണെന്ന് പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൽമാൻ ആഗ. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങളിലാണ് പാക്കിസ്ഥാൻ ഒരു പ്രത്യേക ടീമാണെന്നും ഇന്ത്യയുൾപ്പെടെ ആരെയും തറ പറ്റിക്കാനുള്ള കഴിവുള്ള ടീമാണെന്നും ക്യാപ്റ്റൻ പറഞ്ഞത്.

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് തോൽപിച്ചാണ് പാക്കിസ്ഥാൻ ഫൈനലിൽ എത്തിയത്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ. അതേസമയം ഏഷ്യാകപ്പിൽ ഇതാദ്യമായാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ വരുന്നത്.

‘‘ഇത്തരം മത്സരങ്ങളിൽ വിജയിച്ചാൽ, ഞങ്ങൾ ഒരു പ്രത്യേക ടീമായിരിക്കണം. എല്ലാവരും നന്നായി കളിച്ചു. ബാറ്റിങ്ങിൽ ചില പുരോഗതി ആവശ്യമാണ്. ഇനിയുള്ള ശ്രമം അതിനായിരിക്കും. വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ആരെയും തോൽപ്പിക്കാൻ തക്ക കഴിവുള്ള ഒരു ടീമാണ് ഞങ്ങൾ. ഞായറാഴ്ച അവരെ തോൽപ്പിക്കാനും ശ്രമിക്കും.’’– സൽമാൻ ആഗ പറഞ്ഞു.

പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ഷഹീൻ അഫ്രീദിയെയും സൽമാൻ ആഗ പ്രകീർത്തിച്ചു. ‘‘ഷഹീൻ ഒരു പ്രത്യേക കളിക്കാരനാണ്. ടീമിന് വേണ്ടതെല്ലാം അദ്ദേഹം ചെയ്യുന്നു. ന്യൂ ബോളിൽ ഞങ്ങൾ നന്നായി പന്തെറിഞ്ഞു. ഇതുപോലെ പന്തെറിഞ്ഞാൽ മിക്ക മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കും.’’– സൽമാൻ ആഗ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com