കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്; എ ഗ്രേഡ് ആർക്കുമില്ല, ബാബറും റിസ്‌വാനും ബി ഗ്രേഡിലേക്ക് | Annual Contract

ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് കരാർ; ബി,ഡി,ഡി എന്നീ ഗ്രേഡിൽ 10 താരങ്ങൾ വീതം
PCB
Published on

ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. 30 താരങ്ങള്‍ക്കാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷി കരാര്‍ നല്‍കിയിരിക്കുന്നത്. മുന്‍ നായകന്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും എ ഗ്രേഡ് കരാറില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തപ്പെട്ടു. എ ഗ്രേഡ് കരാര്‍ ഒരു താരത്തിനുപോലും നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബാബറിനെയും റിസ്‌വാനെയും ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമിലും ബാബറും റിസ്‌വാനുമില്ല.

കഴിഞ്ഞ വര്‍ഷം 27 കളിക്കാര്‍ക്കാണ് വാര്‍ഷിക കരാര്‍ നല്‍കിയത്. ഇത്തവണ 30 കളിക്കാര്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. 12 പേര്‍ക്കാണ് ഇത്തവണ പുതുതായി വാര്‍ഷി കരാര്‍ ലഭിച്ചത്. ബാബറും റിസ്‌വാനും ഉള്‍പ്പെടെ 10 താരങ്ങള്‍ ബി ഗ്രേഡില്‍ ഇടം നേടി. ഫഖര്‍ സമന്‍, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ക്യാപ്റ്റൻ സല്‍മാൻ അലി ആഘ എന്നിവരും ബി ഗ്രേഡിലുണ്ട്. സി, ഡി കാറ്റഗറിയിലും 10 താരങ്ങൾ വീതമാണുള്ളത്.

കാറ്റഗറി ബി (10 കളിക്കാർ): അബ്രാർ അഹമ്മദ്, ബാബർ അസം, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, സൽമാൻ അലി ആഘ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി

കാറ്റഗറി സി (10 കളിക്കാർ): അബ്ദുല്ല ഷഫീഖ്, ഫഹീം അഷ്റഫ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നസീം ഷാ, നൊമാൻ അലി, സാഹിബ്സാദ ഫർഹാൻ, സാജിദ് ഖാൻ, സൗദ് ഷക്കീൽ.

കാറ്റഗറി ഡി (10 കളിക്കാർ): അഹമ്മദ് ദാനിയാൽ, ഹുസൈൻ തലത്, ഖുറം ഷഹ്സാദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, സൽമാൻ മിർസ, ഷാൻ മസൂദ്, സുഫിയാൻ മൊഖിം.

Related Stories

No stories found.
Times Kerala
timeskerala.com