ഡൽഹി : പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിലെ പ്രസ്താവനകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ നടപടിയുമായി ഐസിസി.സൂര്യകുമാര്‍ യാദവിന് പിഴശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം.ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന് മാച്ച് റഫറി വ്യക്തമാക്കി.
പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.. ഇതിനെതിരെയായിരുന്നു പാകിസ്താന്റെ പരാതി.
പിസിബി സമർപ്പിച്ച തെളിവുകളും മൊഴികളും പരിശോധിച്ചതായും സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്താൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ കുറ്റം ചുമത്തേണ്ടതാണെന്നും റിച്ചാർഡ്സൺ ഇമെയിലിൽ പറഞ്ഞിരുന്നു. പിന്നാലെ സൂര്യയുടെ വിശദീകരണം കേട്ട ശേഷം ഐസിസി നടപടിയെടുക്കുകയായിരുന്നു.