ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖർ ധവാൻ്റെയും 11.14 കോടി രൂപയുടെ സ്വത്ത് ED കണ്ടുകെട്ടി | ED

ചോദ്യം ചെയ്യലുകളുടെ തുടർച്ചയായാണ് ഈ നടപടി
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടെയും ശിഖർ ധവാൻ്റെയും 11.14 കോടി രൂപയുടെ സ്വത്ത് ED കണ്ടുകെട്ടി | ED
Published on

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. മൊത്തം 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.(Online betting app case, ED attaches assets worth Rs 11.14 crore of Suresh Raina and Shikhar Dhawan)

ശിഖർ ധവാൻ്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്ത്, സുരേഷ് റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് എന്നിവയാണ് ഇ ഡിയുടെ നടപടിക്ക് വിധേയമായത്. വാതുവെപ്പ് ആപ്പായ വൺഎക്‌സ് ബെറ്റിന് എതിരായ കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി. നടപടി സ്വീകരിച്ചത്. അന്വേഷണത്തിൽ താരങ്ങൾ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ വെട്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് വൺഎക്‌സ് ബെറ്റ് കേസിൽ അടുത്തിടെ ഇ.ഡി. ചോദ്യം ചെയ്ത പ്രമുഖരിൽ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ എന്നിവരും, നടന്മാരായ സോനു സൂദ്, മിമി ചക്രവർത്തി (മുൻ ടി.എം.സി. എം.പി.), അങ്കുഷ് ഹസ്ര എന്നിവരുമുണ്ട്.

ആപ്പിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് താരങ്ങൾ വിദേശ സ്ഥാപനങ്ങളുമായി പരസ്യ കരാറുകളിൽ ഏർപ്പെട്ടുവെന്നും ഇ.ഡി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ചോദ്യം ചെയ്യലുകളുടെ തുടർച്ചയായാണ് ഇപ്പോൾ സ്വത്ത് കണ്ടുകെട്ടിയുള്ള നടപടി.

Related Stories

No stories found.
Times Kerala
timeskerala.com