
ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. സെഞ്ചുറി നേടി ഓസീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.
ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്തത്. 315 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആറോവർ ബാക്കിനിൽ ജയലക്ഷ്യം മറികടന്നു.