ജനീവ ഓപ്പണിലെ ജയത്തോടെ ചരിത്രത്തിൽ ഇടംപിടിച്ച് നൊവാക് ദ്യോക്കോവിച്ച്. ടെന്നീസിൽ 100 എടിപി കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ താരമായി സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച്. മൂന്ന് മണിക്കൂറിലധികം നീണ്ട ഫൈനൽ പോരാട്ടത്തിൽ പോളണ്ട് താരം ഹുബേർട്ട് ഹുർക്കാക്സിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് വിജയിച്ചത്.
100 എടിപി കിരീടങ്ങൾ നേടുന്നതിൽ ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർക്കും ജിമ്മി കോണേഴ്‌സിനുമൊപ്പമാണ് ദ്യോക്കോവിച്ചെത്തിയത്. ജിമ്മി 109 കിരീടങ്ങളും ഫെഡറർ 103 കിരീടങ്ങളും നേടിയിട്ടുണ്ട്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയവരിൽ മുന്നിൽ ദ്യോക്കോവിച്ചാണ്.
പാരിസ് ഒളിമ്പിക്സിൽ സ്പെയിൻ്റെ കാർലോസ് അൽക്കാരസിനെതിരെ സ്വർണം നേടിയ ശേഷം ദ്യോക്കോവിച്ച് ജേതാവാകുന്നത് ആദ്യമായാണ്.