

ഇറ്റാലിയൻ ടെന്നിസിലെ വിശ്രുത താരവും രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ നിക്കോള പെയ്ട്രാൻജലി (92) അന്തരിച്ചു.1959 ലേയും 60ലേയും ഫ്രഞ്ച് ഓപ്പൺ ഉൾപ്പടെ 44 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
നിലവിലെ ലോക രണ്ടാം നമ്പർ താരമായ യാനിക് സിന്നറിന് മുമ്പ് ഇറ്റലി കണ്ട ഏറ്റവും വിഖ്യാതനായ ടെന്നിസ് താരമാണ്.1960ൽ വിംബിൾഡണിന്റേയും 61ലും 64ലും ഫ്രഞ്ച് ഓപ്പണിന്റേയും ഫൈനലിൽ കളിച്ചിട്ടുണ്ട്.