അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പൂരന്‍ | Nicholas Pooran

"ടീമിന്റെ ക്യാപ്റ്റനായിരിക്കുക എന്നത് ഞാന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരു പദവിയാണ്"
Pooran
Published on

ന്യൂഡല്‍ഹി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതായി നിക്കോളാസ് അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് നിക്കോളാസിന്റെ തീരുമാനം.

"വളരെയധികം ആലോചിച്ചതിനു ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. നമ്മള്‍ സ്‌നേഹിക്കുന്ന ഈ കളി ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്, ഇപ്പോഴും നല്‍കുന്നു. സന്തോഷം, ലക്ഷ്യം, മറക്കാനാവാത്ത ഓര്‍മ്മകള്‍, വെസ്റ്റ് ഇന്‍ഡീസിലെ ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള അവസരം. ആ മെറൂണ്‍ ജേഴ്സി ധരിക്കുക, ദേശീയഗാനത്തിനായി നില്‍ക്കുക, കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം എന്റെ എല്ലാം നല്‍കുക. അത് എനിക്ക് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. ടീമിന്റെ ക്യാപ്റ്റനായിരിക്കുക എന്നത് ഞാന്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരു പദവിയാണ്." - നിക്കോളാസ് പൂരന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com