ഏകദിന റാങ്കിങ്ങിൽ രോഹിത് ശർമയെ പിന്തള്ളി ന‍്യൂസിലൻഡ് താരം ഒന്നാമതെത്തി | ICC Ranking

ആദ‍്യമായിട്ടാണ് ഡാറി മിച്ചൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്
Daryl Mitchell
Published on

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത‍്യൻ സ്റ്റാർ ബാറ്റർ രോഹിത് ശർമയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. 782 റേറ്റിങ് പോയിന്‍റുമായി രോഹിത്തിനെ പിന്തള്ളി ന‍്യൂസിലൻഡ് താരം ഡാറി മിച്ചൽ ഒന്നാം സ്ഥാനത്തെത്തി.

നിലവിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രോഹിത്തിനു പുറമെ ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു ഇന്ത‍്യൻ താരങ്ങൾ.

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ സെഞ്ചുറിയാണ് ഡാറി മിച്ചലിന് ഐസിസി റാങ്കിങ്ങിൽ സ്ഥാനകയറ്റം ഉണ്ടാക്കിയത്. ആദ‍്യമായിട്ടാണ് ഡാറി മിച്ചൽ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ന‍്യൂസിലൻഡിനു വേണ്ടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ഡാറി മിച്ചൽ.

മുൻപ് 1979ൽ ഗ്ലെൻ ടർണർ മാത്രമാണ് ന‍്യൂസിലൻഡിനു വേണ്ടി ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. മാർ‌ട്ടിൻ ക്രോ, നഥാൻ ആസ്റ്റൽ, കെയ്ൻ വില‍്യംസൺ, റോസ് ടെ‌യ്‌ലർ, ബ്രണ്ടൻ മക്കല്ലം എന്നിങ്ങനെ മികച്ച താരങ്ങളുണ്ടായിട്ടും ആർക്കും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com