

ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക് താരമായ ലൂയിസ് ഡയസിന് 3 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി യുവേഫ. ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ പിഎസ്ജി താരം അച്റഫ് ഹാക്കിമിയെ ഗുരുതരമായി പരുക്കേൽപിച്ചതിനാലാണ് വിലക്ക്.
പിഎസ്ജി – ബയൺ മ്യൂണിക് മത്സരത്തിനിടെ ഹാക്കിമിയെ ഫൗൾ ചെയ്ത ഡയസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിൽ, ഹാക്കിമിയുടെ പരുക്ക് ഗുരുതരമാണെന്നു കണ്ടെത്തി. ഇതോടെയാണ് ഡയസിനെ വിലക്കാൻ യുവേഫ തീരുമാനിച്ചത്.
ഇടതു കാലിനു ഗുരുതര പരുക്കേറ്റ ഹാക്കിമി, കഴിഞ്ഞ ദിവസം ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം സ്വീകരിക്കുന്നതിനായി വീൽചെയറിലാണു എത്തിയത്.