

മുംബൈ: വിരാട് കോലി തന്റെ ഫോം തെളിയിക്കാനായി ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif on Virat Kohli). ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കോലി പുലർത്തിയ മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ഈ നിരീക്ഷണം. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോലി, ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇടവേളകൾക്ക് ശേഷം മാത്രം കളിക്കളത്തിൽ എത്തുന്ന താരമായി കോലി മാറിയിരിക്കുകയാണെന്ന് കൈഫ് ചൂണ്ടിക്കാട്ടി. "അദ്ദേഹം വരുന്നു, റൺസ് അടിച്ചുുകൂട്ടുന്നു, പിന്നെ ലണ്ടനിലേക്ക് മടങ്ങുന്നു. കൃത്യമായ ഇടവേളകളിൽ ക്രിക്കറ്റ് കളിക്കാത്ത ഒരാൾക്ക് ഇത്രയും സ്ഥിരതയോടെ റൺസ് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കോലിയുടെ കളിയിലെ അറിവും തയ്യാറെടുപ്പും ഫിറ്റ്‌നസും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു," കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഒരു സെഞ്ചുറിയും (124) ഒരു അർദ്ധ സെഞ്ചുറിയും (93) ഉൾപ്പെടെ 240 റൺസാണ് കോലി നേടിയത്. അവസാന ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 123.2 ശരാശരിയിൽ 616 റൺസ് നേടിയ കോലി ഇപ്പോൾ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. കോലിയുടെ ഈ ആവേശവും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള താല്പര്യവും ഒരു മാർക്കറ്റിലും വാങ്ങാൻ കിട്ടില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.
Former Indian cricketer Mohammed Kaif stated that Virat Kohli no longer needs to play domestic cricket to prove his form, following his stellar performance in the ODI series against New Zealand. Kaif noted that despite long breaks and frequent trips to London, Kohli maintains an incredible average of 123.2 and remains the world's No. 1 ODI batter. He praised Kohli’s passion and fitness, highlighting that he has scored 616 runs in his last seven innings with three centuries and three half-centuries.