

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ വിടാനൊരുങ്ങി സൂപ്പർ താരം മുഹമ്മദ് സലാ. ലീഗിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ കോച്ച് ആർനെ സ്ലോട്ട് ബെഞ്ചിലിരുത്തിയതില്‍ പ്രതിഷേധിച്ചാണ് സലാ ക്ലബ്ബ് വിടാനൊരുങ്ങുന്നത്.
കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അവഗണന നേരിടുന്നതെന്നും കോച്ചിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സലാ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലിവർപൂളുമായി ഒത്തുപോകാൻ കഴിയില്ലെന്നും സലാ വ്യക്തമാക്കി.
ശനിയാഴ്ച ലീഡ്സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. മത്സരത്തില്‍ ലിവര്‍പൂള്‍ 3-3 സമനില വഴങ്ങിയിരുന്നു.