മുംബൈ : മുൻ ഐപിഎൽ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ മിഥുൻ മൻഹാസിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി ഔദ്യോഗികമായി നിയമിച്ചു. ബിസിസിഐയുടെ 94-ാമത് വാർഷിക യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മൻഹാസ്.
ആഗസ്റ്റിൽ മുൻ ഇന്ത്യൻ താരം റോജർ ബിന്നി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം മിഥുൻ മൻഹാസ് തന്നെയായിരുന്നു സാധ്യത പട്ടികയിൽ മുന്നിൽ.മിഥുന്‍ മന്‍ഹാസ് 1997-98 സീസണിലാണ് ആഭ്യന്തരതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹിയുടെ മധ്യനിരയില്‍ നിറസാന്നിധ്യമായിരുന്നു.
2007-08 സീസണില്‍ ഡല്‍ഹിക്ക് രഞ്ജി ട്രോഫി നേടിക്കൊടുക്കുകയും ചെയ്തു. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 27 സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.