സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു | State Senior Chess Championship

14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 56 പേരാണ് ബിനി ഹെറിറ്റേജ് ഹാളിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.
Chess
Published on

സംസ്ഥാന ‌സ്പോർട്‌സ് കൗൺസിലിന്റെയും സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ട്രോഫിക്കായുള്ള സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 56 പേരാണ് ബിനി ഹെറിറ്റേജ് ഹാളിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ ആബിറ്റർ സെമിനാറിൽ യോഗ്യത നേടിയ ചെസ് ആർബിറ്റർമാർക്കുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളും വേദിയിൽ വച്ച് മന്ത്രി സമ്മാനിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com