
മിയാമി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി പ്രഖ്യാപിച്ച 28 അംഗ സംഘത്തിൽ മെസ്സിയില്ല. പോയ മാസം സമാപിച്ച കോപ്പ അമേരിക്ക ഫൈനലിനിടെയുണ്ടായ പരിക്കാണ് മെസിക്ക് വിനയായത്. അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളിൽ താരത്തിന് കളത്തിലിറങ്ങാൻ കഴിയില്ല.
ഇന്റർ മിയാമി ക്യാമ്പിലുള്ള മെസ്സി കളത്തിലേക്ക് തിരിച്ചുവരാനുള്ള കഠിനമായ തയ്യാറെടുപ്പിലാണ്. ലീഗ് കപ്പിലെ ഇന്റർ മിയാമിയുടെ നേരത്തേയുള്ള പുറത്താകൽ മെസ്സിക്ക് മേൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്.
ബ്വേനസ് ഐറിസിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ ആറിനാണ് ചിലിക്കെതിരെയുള്ള മത്സരം നടക്കുക. കൊളംബിയക്കെതിരായ മത്സരം സെപ്റ്റംബർ 11നാണ്.