

ഇന്ത‍്യ സന്ദർശനത്തിന്‍റെ ഭാഗമായി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 10 മിനിറ്റുകൾക്കകം വേദി വിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ മെസിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്കർ രംഗത്തെത്തി.
ആരാധകരോട് 'പ്രതിബദ്ധത' കാണിക്കുന്നതിൽ മെസി പരാജയപ്പെട്ടുവെന്ന് ഗവാസ്കർ പറയുന്നു. സ്റ്റേഡിയത്തിൽ നിശ്ചിത സമയം നിൽക്കാമെന്ന് മെസി സമ്മതിച്ചിരുന്നു. അത് കൂട്ടാക്കാതെ നേരത്തെ പോയെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം മെസിക്കും കൂടെയുള്ളവർക്കും ആണെന്നും ഗവാസ്കർ പറഞ്ഞു.
അതേസമയം, സുരക്ഷാ പ്രശ്നം മൂലമാണ് മെസി നേരത്തെ വേദി വിട്ടതെന്ന വാദവും ഗവാസ്കർ തള്ളി. സുരക്ഷാ ഭീഷണി മെസി നേരിട്ടിട്ടില്ലെന്നും ഗ്രൗണ്ടിൽ വച്ച് പെനാൽറ്റി പോലെ ലളിതമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ഗവാസ്കർ പറഞ്ഞു.