ഇന്ത്യൻ താരങ്ങൾക്കൊപ്പം ക്രിക്കറ്റ് ബാറ്റ് വീശാൻ മെസ്സി എത്തുന്നു; മത്സരം വാങ്കഡെ സ്റ്റേഡിയത്തിൽ | Lionel Messi

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, നിലവിലെ താരങ്ങളും ഉൾപ്പെടെയുള്ളവർ മത്സരത്തിന്റെ ഭാഗമാകും
Messi
Published on

കളിക്കളത്തിൽ കാൽപന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി, ക്രിക്കറ്റ് ബാറ്റ് കൈകളിലേന്തുന്നു. സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ എത്തുന്നുവെന്നതാണ് ഇപ്പോഴത്തെ വാർത്ത.

ഡിസംബറിൽ ഇന്ത്യയിലെത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതരുടെ ലക്‌ഷ്യം. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. അതേസമയം, മത്സരം നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. തീരുമാനമായാൽ മാത്രമേ മത്സരക്രമം പുറത്തുവിടുകയുള്ളൂ. ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സി, മുംബൈ, കൊൽക്കത്ത, ഡൽഹി എന്നി നഗരങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

"ലിയോണൽ മെസി ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരത്തിലും പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, നിലവിലെ താരങ്ങളും ഉൾപ്പെടെയുള്ളവർ മത്സരത്തിന്റെ ഭാഗമാകും." - ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിരുന്നു. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com