
തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ലയണൽ മെസിയും ടീമും കേരളത്തിൽ എത്തുമെന്ന് അര്ജന്റീന ഫുട്ബോള് അസോസിയേഷന്. നവംബറിൽ ടീം കേരളത്തിലെത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുള്ളത്(Lionel Messi). കേരളത്തിൽ വച്ച് നവംബർ 10 നും 18 നും ഇടയിൽ ഒരു സൗഹൃദമത്സരം ഉണ്ടായിരിക്കുമെന്നും ടീം അറിയിച്ചിട്ടുണ്ട്.
അതേസമയം, ടീമിന്റെ എതിരാളികൾ ആരെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എന്നാൽ ഈ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാവും നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ലയണൽ മെസിയും ടീമും കേരളത്തിൽ എത്തുമെന്ന വിവരം കായിക മന്ത്രി വി.അബ്ദുറഹ്മാനും സ്ഥിരീകരിച്ചിട്ടുണ്ട്.