
ന്യൂയോർക്ക്: മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഓൾ സ്റ്റാർ മത്സരത്തിൽ നിന്നു വിട്ടുനിന്ന ഇന്റർ മയാമി താരങ്ങളായ ലയണൽ മെസ്സിക്കും ജോർഡി ആൽബയ്ക്കും ലീഗിലെ അടുത്ത മത്സരത്തിൽ വിലക്കേർപ്പെടുത്തി അധികൃതർ.
ഓൾ സ്റ്റാർ ടീമിൽ ഉൾപ്പെടുത്തിയിട്ടും മുൻകൂർ അനുമതി വാങ്ങാതെ മത്സരത്തിൽ നിന്നു വിട്ടുനിന്നതാണ് ഇരുവർക്കും വിലക്കേർപ്പെടുത്താൻ കാരണം. ഇതോടെ നാളെ സിൻസിനാറ്റി എഫ്സിക്കെതിരെ നടക്കുന്ന ലീഗ് മത്സരം ഇരുവർക്കും നഷ്ടമാകും.