ബെംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ ഏകദിന ക്യാപ്റ്റനായി ഓൾറൗണ്ടർ താരം മെഹ്ദി ഹസൻ മിറാസിനെ നിയമിച്ചു. നജ്മുൾ ഹൊസൈൻ ഷാൻ്റോയ്ക്ക് പകരക്കാരനായിട്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മെഹ്ദി ഹസനെ നിയമിച്ചത്. ജൂലൈയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മെഹ്ദി ഹസൻ ബംഗ്ലാദേശിൻ്റെ ക്യാപ്റ്റൻസി ചുമതല ഏറ്റെടുക്കും.
ദേശീയ ടീമിൻ്റെ നയിക്കുക എന്ന സ്വപനം സാക്ഷാത്കരിച്ചു. തനിക്കും തൻ്റെ കുടുംബത്തിനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് മെഹ്ദി ഹസൻ പറഞ്ഞു. ഷാൻ്റോയുടെ ഒഴിവിൽ മെഹ്ദി ഹസൻ നാല് തവണ ബംഗ്ലാദേശ് ടീമിനെ നയിച്ചിട്ടുണ്ട്. ഐസിസിയുടെ ഓൾറൗണ്ട് താരങ്ങളുടെ പട്ടകിയിൽ നാലാം സ്ഥാനക്കാരനാണ് മെഹ്ദി ഹസൻ. ഓഫ് സ്പിന്നർ താരവും കൂടിയാണ് മെഹ്ദി ഹസൻ.
ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിന പരമ്പരയാണ് ബംഗ്ലാദേശിനുള്ളത്. ഏകദിനത്തിന് മുന്നോടിയായി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശിനുണ്ട്. ടെസ്റ്റിൽ മെഹ്ദി ഹസൻ ടീമിൻ്റെ വൈസ് ക്യാപ്റ്റാനാണ്. ഷാൻ്റോയാണ് ബംഗ്ലാദേശിനെ റെഡ് ബോൾ ഫോർമാറ്റിൽ നയിക്കുന്നത്.