മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് സെമിയിൽ. ഫ്രാൻസിന്റെ ടോമ ജൂനിയർ പോപ്പോവിനെയാണ് 3 ഗെയിം നീണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീകാന്ത് തോല്പിച്ചത്. സ്കോർ: 24-22 17-21 22-20. ജപ്പാൻ താരം യുഷി ടനാകയാണ് സെമിയിൽ ശ്രീകാന്തിന്റെ എതിരാളി.
ടോമ പോപ്പോവിന്റെ സഹോദരൻ ക്രിസ്റ്റോ പോപ്പോവിനെയാണ് ജപ്പാൻ താരം ക്വാർട്ടറിൽ തോൽപിച്ചത്. മിക്സ്ഡ് ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ ധ്രുവ് കപില– ടാനിഷ ക്രാസ്റ്റോ സഖ്യം തോറ്റതോടെ മലേഷ്യ മാസ്റ്റേഴ്സിലെ ഇന്ത്യൻ സാന്നിധ്യം ശ്രീകാന്ത് മാത്രമായി.