യുഎഇ ക്ലസ്റ്റർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനി ഹിദ ഫാത്തിമക്ക് രണ്ട് സ്വർണം | Skating Championship

തൃശൂർ പെരുമ്പിലാവ് സ്വദേശിനിയും ഷാർജ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമാണ് ഹിദ ഫാത്തിമ
Hida Fatima
Published on

ദുബായ്: സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തൃശൂർ പെരുമ്പിലാവ് സ്വദേശിനിയും ഷാർജ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ ഹിദ ഫാത്തിമക്ക് 2 സ്വർണ മെഡലുകൾ. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ 500 മീറ്റർ, 300 മീറ്റർ ഇനങ്ങളിലാണ് ഹിദ ജേതാവായത്.

ഹംസ - ജാസ്മിൻ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വർഷം കർണാടകയിൽ നടന്ന സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഫിദ 2 വെങ്കല മെഡലുകൾ നേടിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com