ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ മലയാളി താരത്തിന് സെഞ്ചറി, 281 പന്തിൽ 150 | Test Cricket

നാലാം ദിവസം മത്സരം 141 ഓവറുകൾ‌ പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 531 റൺസെന്ന നിലയിലാണ് ഇന്ത്യ
Devduth
Published on

ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. നാലാം ദിവസം മത്സരം 141 ഓവറുകൾ‌ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 531 റൺസെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 532 റൺസെന്ന നിലയിൽ ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഹർഷ് ദുബെയും (30 പന്തിൽ 16), പ്രസിദ്ധ് കൃഷ്ണയുമാണ് (പൂജ്യം) പുറത്താകാതെ നിൽക്കുന്നത്.

മലയാളി ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചറിക്കരുത്തിലാണ് നാലാം ദിവസം ഇന്ത്യ 500 പിന്നിട്ടത്. 281 പന്തുകൾ നേരിട്ട ദേവ്ദത്ത് 150 റൺസടിച്ചു പുറത്തായി. ഒരു സിക്സും 14 ഫോറുകളുമാണ് ദേവ്ദത്ത് ബൗണ്ടറി കടത്തിയത്. ധ്രുവ് ജുറേല്‍ (197 പന്തിൽ 140), 16 റൺസെടുത്ത തനുഷ് കൊട്യാൻ എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.

മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 403 എന്ന നിലയിലായിരുന്നു. എൻ.ജഗദീശൻ (64), സായ് സുദർശൻ (73) എന്നിവര്‍ അർധസെഞ്ചറിയും നേടി. അതേസമയം ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരവ് ലക്ഷ്യമിടുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല. 13 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 8 റൺസെടുത്തു പുറത്തായി.

Related Stories

No stories found.
Times Kerala
timeskerala.com