ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത മോഹൻ ബഗാനിൽനിന്ന് മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്സിയിലേക്കു മടങ്ങിയെത്തുന്നു. 3 സീസണുകൾക്കു ശേഷമാണ് ഇരുപത്തിയേഴുകാരനായ വിങ്ങർ തിരികെയെത്തുന്നത്. 2019 മുതൽ 2022 വരെ ബെംഗളൂരു താരമായിരുന്ന ആഷിഖ് 5 വർഷ കരാറിലാണ് ബഗാനിലേക്കു പോയത്.
ആദ്യത്തെ 3 വർഷത്തിനു ശേഷം ക്ലബ് താൽപര്യപ്പെടുന്നപക്ഷം 2 വർഷം കൂടി എന്ന നിലയ്ക്കായിരുന്നു കരാർ. 2 വർഷത്തേക്കു കൂടി തുടരാൻ നിർബന്ധിക്കാത്ത സാഹചര്യത്തിൽ, ഫ്രീ ട്രാൻസ്ഫറിലാണ് മടക്കം.