

സൂപ്പർ ലീഗ് കേരള അവസാന ഘട്ടത്തിലെത്തി നിൽക്കെ, മുഖ്യ പരിശീലകനെ പുറത്താക്കി മലപ്പുറം എഫ്സി. സ്പെയിൻ സ്വദേശിയായ മിഗ്വേൽ കോറൽ ടൊറേറയെയാണ് ടീം പുറത്താക്കിയത്. പരസ്പര ധാരണപ്രകാരം വഴിപിരിഞ്ഞെന്നാണ് പറയുന്നതെങ്കിലും ടീമിന്റെ പ്രകടനത്തിൽ മാനേജ്മെന്റിനുള്ള അതൃപ്തിയാണ് മിഗ്വേലിനെ പുറത്താക്കാൻ കാരണമെന്നാണ് വിവരം.
7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് മലപ്പുറം എഫ്സി. ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിലും 4 സമനില വഴങ്ങേണ്ടി വന്നു. ഈ സമനിലകളിൽ പലതിലും വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും പരിശീലകന്റെ അമിത പ്രതിരോധ ശൈലി തിരിച്ചടിയായെന്നാണ് ടീമിന്റെ വിലയിരുത്തൽ.