
മക്കാവു: ഇന്ത്യൻ താരങ്ങളായ തരുൺ മൻപാലിയും ലക്ഷ്യ സെന്നും മക്കാവു ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ചൈനയുടെ ഹു ഷെയെ 3 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ (21-12 13-21 21-18) കീഴടക്കിയാണ് ഇരുപത്തിമൂന്നുകാരൻ തരുൺ സെമി ഉറപ്പിച്ചത്.
സൂപ്പർ 300 ടൂർണമെന്റിൽ ആദ്യമായാണ് തരുൺ സെമിയിൽ കടക്കുന്നത്. ചൈനയുടെ തന്നെ ഷു സുവാൻ ചെന്നിനെ തോൽപിച്ചാണ് (14–21, 21–18, 14–21) ലക്ഷ്യയുടെ സെമിപ്രവേശം.