M Sreeshankar

എം ശ്രീശങ്കറിന്റെ ഗംഭീര തിരിച്ചുവരവ്; 8 മീറ്റർ ദൂരം ചാടി സ്വർണ്ണം കൈക്കലാക്കി | Pune Open Athletics

2024 പാരീസ് ഒളിമ്പിക്സിന് തൊട്ട് മുമ്പായിരുന്നു താരം പരിക്കേറ്റ് പുറത്ത് പോയത്
Published on

പൂനെ: ഒന്നര വർഷത്തിന് ശേഷമുള്ള മടങ്ങി വരവിൽ 8 മീറ്റർ ദൂരം ചാടി മലയാളി താരം എം ശ്രീശങ്കർ. പൂനെ ഓപ്പൺ അത്‌ലറ്റിക് മീറ്റിലാണ് താരത്തിന്റെ സ്വർണ മെഡൽ നേട്ടം. ഈ സീസണിൽ 8 മീറ്റർ ദൂരം ചാടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീശങ്കർ.

2024 പാരീസ് ഒളിമ്പിക്സിന് തൊട്ട് മുമ്പായിരുന്നു താരം പരിക്കേറ്റ് പുറത്ത് പോയത്. ഒഡീഷയുടെ സരുൺ പായ സിംഗിനാണ് വെള്ളി. മലയാളി താരം അമൽ 7.45 മീറ്റർ ദൂരം ചാടി വെങ്കലം സ്വന്തമാക്കി.

Times Kerala
timeskerala.com