
ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിനായി കാത്തിരിക്കുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ നടന്ന പ്രെസൻ്റേഷൻ സെറിമണിയിലാണ് സൂര്യകുമാറിൻ്റെ അഭിപ്രായപ്രകടനം.
"ഞങ്ങളെല്ലാവരും ആവേശത്തിലാണ്. നല്ല പ്രകടനം കാഴ്ചവെക്കാനാവുമെന്ന് എല്ലാവരും കരുതുന്നു. അതിലേക്ക് കാത്തിരിക്കുകയാണ്."- സൂര്യകുമാർ യാദവ് പറഞ്ഞു. ഈ മാസം 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം നടക്കും.