പ്രീമിയർ ലീഗിൽ ലിവർപൂളിന് വൻ വിജയം; ബോൺമൗത്തിനെ 4-2 ഗോളുകൾക്ക് തോൽപിച്ചു | Premier League

കാറപകടത്തിൽ മരണമടഞ്ഞ ജോട്ടയ്ക്ക് ആദരമർപ്പിച്ചാണ് ആൻഫീൽഡിൽ മത്സരത്തിന് തുടക്കമായത്
Premier League
Published on

ലണ്ടൻ: പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് വൻ വിജയത്തോടെ തുടക്കം. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോൺമൗത്തിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. വാഹനാപടകത്തിൽ മരണമടഞ്ഞ ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആന്ദ്രെ സിൽവക്കും ആദരമർപ്പിച്ചുകൊണ്ടാണ് മത്സരം ആരംഭിച്ചത്.

പുതിയ സൈനിങായ ഹ്യൂഗോ എകിറ്റിക (37), കോഡി ഗാക്‌പോ (49), പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ (88), മുഹമ്മദ് സലാഹ് (90+4) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ബോൺമൗത്തിനായി ആന്റോണി സെമന്യോ (64,76) ഇരട്ടഗോൾ നേടി.

Related Stories

No stories found.
Times Kerala
timeskerala.com