ലാലിഗക്ക് ഇന്ന് തുടക്കമാകും; പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗും നാളെ തുടങ്ങും

ലാലിഗക്ക് ഇന്ന് തുടക്കമാകും; പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗും നാളെ തുടങ്ങും
Published on

ലണ്ടൻ: യൂ​റോക​പ്പിനും കോ​പ്പ അ​മേ​രി​ക്കക്കും ശേഷം ലോകം വീണ്ടും കാൽപന്ത് ആവേശങ്ങളിലേക്ക്. ക്ലബ് ഫുട്‍ബോളിൽ ലോകത്തെ പ്രധാന ലീഗുകൾ ഇന്ന് തുടങ്ങും. സ്പെ​യി​നി​ൽ ലാ​ലി​ഗ മ​ത്സ​ര​ങ്ങ​ൾക്ക് ആരംഭം കുറിച്ചാണ് യൂറോപ്പിൽ ക്ലബ് ലീഗുകൾ സജീവക്കുന്നത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗും ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണും വെ​ള്ളി​യാ​ഴ്ച്ച ആരംഭിക്കും. ശ​നി​യാ​ഴ്ച ഇ​റ്റാ​ലി​യ​ൻ സീ​രീ എ​യും ആ​ഗ​സ്റ്റ് 23 ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യും തു​ട​ങ്ങും.

സ്പാനിഷ് ലീഗിൽ രാ​ത്രി 10.30ന് ​അ​ത്ല​റ്റി​ക് ക്ല​ബും ഗെ​റ്റാ​ഫെ​യും ത​മ്മി​ലാ​ണ് ലാ ​ലി​ഗ​യി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​രം. തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്ക് റ​യ​ൽ ബെ​റ്റി​സി​നെ ജി​റോ​ണ​യും നേ​രി​ടും. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്സ​ലോ​ണ ശ​നി​യാ​ഴ്ച്ച വ​ല​ൻ​സി​യ‍ക്കെ​തി​രെ ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങും. അടുത്ത ദിവസം മ​യ്യോ​ർ​ക്ക​ക്കെ​തി​രെ റ​യൽ മാഡ്രിഡും സീസൺ തു​ട​ങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com