

മഡ്രിഡ്: എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മഡ്രിഡിനോടു തോൽവി വഴങ്ങിയ ബാർസിലോണക്ക് ഗംഭീര തിരിച്ചുവരവ്. ലാ ലിഗ ഫുട്ബോളിൽ, എൽചെയെ 3–1ന് തോൽപിച്ച ബാർസ വിജയവഴിയിൽ തിരിച്ചെത്തി. ലമീൻ യമാൽ, ഫെറാൻ ടോറസ്, മാർക്കസ് റാഷ്ഫഡ് എന്നിവരാണു ബാർസയ്ക്കായി ഗോളുകൾ നേടിയത്.
ശനിയാഴ്ചത്തെ മത്സരത്തിൽ, കിലിയൻ എംബപെ 2 ഗോൾ നേടിയ മത്സരത്തിൽ റയൽ മഡ്രിഡ് 4–0ന് വലൻസിയയെ തോൽപിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഇളകാതെ കാത്തു.
ബാർസയെക്കാൾ 5 പോയിന്റ് ലീഡാണ് റയലിനുള്ളത്. 19–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നു ഗോൾ നേടിയ എംബപെ 31–ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ജൂഡ് ബെലിങ്ങാം, അൽവാരോ കാരീരാസ് എന്നിവരും റയലിനായി ഗോൾ നേടി.