കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോളിൽ രണ്ടാം സെമിയിൽ വയനാട് യുണൈറ്റഡ് എഫ്സിയെ 1–0നു തോൽപിച്ച് കേരള പൊലീസ് ഫൈനലിൽ. ഇന്നലെ നടന്ന കളിയിൽ 80–ാം മിനിറ്റിൽ ഡിഫൻഡർ ഷബാസ് അഹമ്മദാണ് ഗോൾ നേടിയത്.
കോർപറേഷൻ സ്റ്റേഡിയത്തിൽ 11 ആം തീയതി രാത്രി 7 മണിക്ക് നടക്കുന്ന ഫൈനലിൽ കേരള പൊലീസ്, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും. പൊലീസിൽനിന്നു വിരമിക്കുന്ന ഐ.എം.വിജയനെ അന്നു വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും.