
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത്ത് ശർമ്മയും ഏകദിനത്തിൽ തുടരുമോ? എന്ന കാര്യത്തിൽ പ്രതികരിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ലോർഡ്സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനായി എത്തിയപ്പോഴായിരുന്നു ശുക്ലയുടെ പ്രതികരണം.
"വിരാട് കോഹ്‍ലിയും രോഹിത്ത് ശർമ്മയും സ്വമേധയയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുകാര്യത്തിൽ വ്യക്തത വരുത്താൻ താൻ ആഗ്രഹിക്കുകയാണ്. വിരമിക്കാനുള്ള ഒരു ക്രിക്കറ്റ് താരത്തിന്റേയും തീരുമാനത്തിൽ ബി.സി.സി.ഐ ഇടപെടില്ല. അത് സംഘടനയുടെ നയമാണ്. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ഏകദിന മത്സരങ്ങളിൽ തുടർന്നും കളിക്കും. ഇരുവരേയും ഇതിഹാസ താരങ്ങളായാണ് സംഘടന പരിഗണിക്കുന്നത്." - ശുക്ല വ്യക്തമാക്കി.