കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഇനി ‘സാംസൺ ബ്രദേഴ്സ്’ നയിക്കും; സലി സാംസൺ ക്യാപ്ടൺ, വൈസ് ക്യാപ്റ്റനായി സഞ്ജു സാംസൺ | Kochi Blue Tigers

കെസിഎൽ ലേലത്തിൽ റെക്കോർഡ് തുകയായ 26.8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ ടീമിലേക്ക് എത്തിച്ചത്
KCL
Published on

കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ ഇനി ‘സാംസൺ ബ്രദേഴ്സ്’ നയിക്കും. ചേട്ടൻ സലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റനായി അനുജനും രാജ്യാന്തര താരവുമായ സഞ്ജു സാംസണേയും നിയോ​ഗിച്ചു. വലംകൈ പേസറായ സലി നേരത്തേയും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു.

അതേസമയം സൂപ്പർ താരമായ സഞ്ജുവിനെ അതേ പാളയത്തിലേക്ക് ഇത്തവണ ടീം എത്തിച്ചത് കെസിഎലിലെ റെക്കോർഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ്. ഒരുമിച്ചു കളിച്ചുവളർന്ന സലിയും സഞ്ജുവും മുൻപ് കേരളത്തിന്റെ അണ്ടർ 16, അണ്ടർ 19 ടീമുകളിൽ ഒരുമിച്ചിട്ടുണ്ട്. അതിൽ ഒരുവർഷം അണ്ടർ 19 ടീമിനെ നയിച്ചതു സഞ്ജുവായിരുന്നു. എന്നാൽ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യമാണ്.

അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിരുന്നു. ഏജീസ് ഓഫിസിൽ സീനിയർ ഓഡിറ്ററും ഏജീസ് ‌ടീമിലെ മുഖ്യ ബോളറുമാണ് സലി. എന്നാൽ സഞ്ജുവിന്റെ ആദ്യ കെസിഎൽ സീസണാണിത്.

Related Stories

No stories found.
Times Kerala
timeskerala.com