മുംബൈക്കെതിരായ മികച്ച പ്രകടനം; വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ കെ.എം. ആസിഫ് രണ്ടാമത് | Syed Mushtaq Ali Trophy

മുംബൈയ്ക്കെതിരെ 24 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം വീഴ്ത്തിയത്.
KM Asif
Updated on

സയീദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കെതിറായ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ കുതിച്ചു കയറി മലയാളി താരം കെ.എം. ആസിഫ്. നിലവിൽ 13 വിക്കറ്റുമായി രണ്ടാം സ്ഥാനത്താണ് ആസിഫ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ 24 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് താരം വീഴ്ത്തിയത്. മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനം നവംബർ 16ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ആസിഫിന് ഗുണകരമായേക്കും.

അഞ്ച് മത്സരങ്ങളിൽ‌ നിന്നും രണ്ടു നാലു വിക്കറ്റ് പ്രകടനം ഉൾപ്പെടെ 16 വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാൻ പേസർ അശോക് ശർമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 13 വിക്കറ്റ് നേടിയ അസം താരം മുക്താർ ഹുസൈൻ മൂന്നാമതും 12 വിക്കറ്റുകളുമായി വിദർഭയുടെ യാഷ് ഠാക്കൂർ നാലാം സ്ഥാനത്തും പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, സ്റ്റാർ പേസർ മുഹമ്മദ് ഷമി പട്ടികയിൽ 25-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ കളിച്ച ഷമിക്ക് ആകെ വീഴ്ത്താനായത് 9 വിക്കറ്റാണ്.

Related Stories

No stories found.
Times Kerala
timeskerala.com