അണ്ടർ 19 വനിതാ ഏകദിന ട്രോഫിയിൽ കേരളത്തിന് റെക്കോർഡ് വിജയം | U-19 Women's ODI

അണ്ടർ19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം 316 റൺസിനാണ് നാഗാലാൻഡിനെ പരാജയപ്പെടുത്തിയത്.
Shradha Sumesh
Updated on

ബി.സി.സി.ഐ അണ്ടർ19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം 316 റൺസിന് നാഗാലാൻഡിനെ കീഴടക്കി. ടൂർണമെന്റിന്റെ ചരിത്രത്തിലെ റെക്കോർഡ് ചേസാണിത്. സ്‌കോർ: കേരളം 377/7. നാഗാലാൻഡ് 61/10.

കേരളത്തിനായി ശ്രദ്ധ സുമേഷ് (127) സെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാൻഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി.

സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിന്റെ വിജയമാർജിനും ടൂർണ്ണമെന്റിന്റെ ചരിത്രത്തിലെ പുതിയൊരു റെക്കോർഡാണ്.

Related Stories

No stories found.
Times Kerala
timeskerala.com