
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾസ് ടീമിന്റെ പരിശീലകനായി കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരിനെ നിയമിച്ചു. മൂന്നു രഞ്ജി ട്രോഫി ടൂർണമെന്റുകളിൽ കേരളത്തെ നയിച്ച സോണി, രഞ്ജി ട്രോഫിയിൽ അതിവേഗം 100 വിക്കറ്റുകൾ നേടിയ കേരള ബോളറും ഹാട്രിക് നേടിയ രണ്ടു കേരള ബോളർമാരിൽ ഒരാളുമാണ്.
പ്രശാന്ത് പരമേശ്വരനായിരുന്നു കഴിഞ്ഞ സീസണിലെ ഹെഡ് കോച്ച്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ടി.കെ.അക്ഷയ് എന്നീ താരങ്ങളെ ഈ സീസണിലും ടീം നിലനിർത്തിയിട്ടുണ്ട്.