"ഈ ജേഴ്‌സി എപ്പോൾ ധരിക്കാൻ സാധിക്കും?"; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു | Kerala Blasters FC

ക്ലബ്ബിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജേഴ്സി പ്രകാശനം ചെയ്തത്.
Kerala Blasters FC
Updated on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വ്യക്തമാക്കുന്ന ഡിസൈനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് ആണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തത്.

അതേസമയം, കേരളത്തിന്‍റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിന്‍റെയും ഉറച്ച വിശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായ തെയ്യത്തിന്‍റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിന്‍റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചിരിക്കുന്നത്.

ക്ലബ്ബിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ജേഴ്സി പ്രകാശനം ചെയ്തത്. എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ഇന്ത്യൻ സൂപ്പര്‍ ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന ഈ സാഹചര്യത്തിൽ, ഈ ജേഴ്‌സി എപ്പോൾ ധരിക്കാൻ സാധിക്കും എന്ന ചോദ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഹോം ജേഴ്സി പ്രകാശനം ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com