

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 15 പന്തില്‍ 43 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ തുടക്കം. അഞ്ച് സിക്‌സറും, രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഛത്തീസ്ഗഡ് ബൗളര്‍ രവി കിരണെ സിക്‌സറിന് പായിക്കാനുള്ള ശ്രമം പാളിയതാണ് സഞ്ജുവിന്റെ ഔട്ടില്‍ കലാശിച്ചത്.
ഓപ്പണര്‍മാരായ സഞ്ജുവും രോഹന്‍ കുന്നുമ്മലും കേരളത്തിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും 72 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 4.2 ഓവറിലാണ് ഇരുവരും 72 റണ്‍സ് ചേര്‍ത്തത്. ആദ്യം സഞ്ജുവാണ് പുറത്തായത്. തൊട്ടുപിന്നാലെ രോഹനും ഔട്ടായി. 17 പന്തില്‍ 33 റണ്‍സാണ് രോഹന്‍ നേടിയത്.
മൂന്നാം വിക്കറ്റിലെ സല്‍മാന്‍ നിസാറിന്റെയും, വിഷ്ണു വിനോദിന്റെയും കൂട്ടുക്കെട്ട് കേരളത്തെ വിജയത്തിലെത്തിച്ചു. സല്‍മാന്‍ 18 പന്തില്‍ 16 റണ്‍സുമായും, വിഷ്ണു 14 പന്തില്‍ 22 റണ്‍സുമായും പുറത്താകാതെ നിന്നു.