കെസിഎൽ താരലേലം; സഞ്ജു സാംസന് അടിസ്ഥാന വില 3 ലക്ഷം | KCL star auction

എ,ബി,സി വിഭാഗങ്ങളായി താരങ്ങളെ തരംതിരിച്ചിട്ടുണ്ട്, ലേലം ശനിയാഴ്ച തിരുവനന്തപുരത്ത്
Sanju
Published on

കേരള ക്രിക്കറ്റ് ലീഗ് ലേലത്തിനുള്ള താരങ്ങളുടെ പട്ടിക തയ്യാറായി. എ,ബി,സി വിഭാഗങ്ങളായാണു താരങ്ങളെ തരംതിരിച്ചിട്ടുള്ളത്. രഞ്ജി ട്രോഫി, ഐപിഎൽ എന്നിവയിൽ പങ്കെടുത്ത താരങ്ങളാണ് എ പട്ടികയിലുള്ളത്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരുള്ള പട്ടികയിലെ താരങ്ങളുടെ അടിസ്ഥാന വില 3 ലക്ഷമാണ്.

ബി പട്ടികയിലുള്ളവർക്ക് ഒന്നര ലക്ഷവും സിയിൽ ഉൾപ്പെട്ടവർക്ക് ഒരു ലക്ഷവുമാണ് അടിസ്ഥാന വില. ശനിയാഴ്ച തിരുവനന്തപുരത്ത് താരലേലം നടക്കും. ആകെ 155 താരങ്ങൾ ലേലത്തിൽ പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com