തിരുവനന്തപുരം : കേരളത്തിൽ ഇനി ക്രിക്കറ്റിൻ്റെ ആവേശക്കാലമാണ്. മൂന്നാഴ്ചക്കാലത്തേക്കുള്ള ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കമാകും. 6 ടീമുകളും, 33 മത്സരങ്ങളുമാണുള്ളത്. (KCL Season 2 in Trivandrum)
ഇവ നടക്കുന്നത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ലീഗിൽ പങ്കെടുക്കുന്നത് അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫിന്സ് തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നീ ടീമുകളാണ്. ആദ്യ മത്സരം ഉച്ചയ്ക്ക് 2.30നു നടക്കും.