
കർണാടക: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ രാജിവച്ചു(Chinnaswamy Stadium accident). അസോസിയേഷന് സെക്രട്ടറി എ.ശങ്കര്‍, ട്രഷറര്‍ ഇ.എസ്.ജയറാം എന്നിവരാണ് രാജി സമർപ്പിച്ചത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പ്രസിഡന്റിന് രാജിക്കത്ത് അയച്ചതായാണ് വിവരം. എന്നാൽ ഇതുവരെയും അസോസിയേഷന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തു നടന്ന ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കർണാടക ഹൈകോടതി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഭാരവാഹികൾ രാജി സമർപ്പിച്ചത്.