
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ മുതൽ കളരി മത്സരവും. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് ഏറെ മെഡൽ സാധ്യതയുള്ള കളരി ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സ്കൂൾ കായിക മേളയിൽ കളരി ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.
ഇത്തവണ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തിൽ ക്രിക്കറ്റ്, ബോക്സ് ഗെയിംസ് എന്നിവയും പുതിയതായി ഉൾപ്പെടുത്തി. ഇവ കൂടി ഉൾപ്പെടുത്തി സ്കൂൾ ഗെയിംസ് മാന്വൽ ഉടൻ പരിഷ്കരിക്കും.