വാഷിംഗ്ടൺ സുന്ദറിനെ പരിക്കോടെ ബാറ്റിംഗിനിറക്കിയതിൽ വിമർശനം; ടീം മാനേജ്‌മെന്റിനെതിരെ മുഹമ്മദ് കൈഫ് | Mohammad Kaif

Mohammad Kaif
Updated on

ലക്നൗ: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ പരിക്കേറ്റിട്ടും വാഷിംഗ്ടൺ സുന്ദറിനെ ബാറ്റിംഗിനിറക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ താരം മുഹമ്മദ് കൈഫ് രംഗത്ത് (Mohammad Kaif). പരിക്കോടെ കളത്തിലിറങ്ങിയത് സുന്ദറിന്റെ പരിക്ക് വഷളാക്കിയെന്നും ഇത് താരത്തിന് മാസങ്ങളോളം വിശ്രമം വേണ്ടിവരുന്ന സാഹചര്യമുണ്ടാക്കിയെന്നും കൈഫ് വിമർശിച്ചു. ടീം മാനേജ്‌മെന്റ് താരങ്ങളോട് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റപ്പോൾ അദ്ദേഹത്തെ ബാറ്റിംഗിന് അയക്കാതെ സംരക്ഷിച്ച ടീം, സുന്ദറിന്റെ കാര്യത്തിൽ ആ കരുതൽ കാണിച്ചില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി. സുന്ദറിന് പകരം കുൽദീപിനെയോ സിറാജിനെയോ ബാറ്റിംഗിന് അയക്കാമായിരുന്നു. പരിക്കേറ്റ സുന്ദറിന് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ആയുഷ് ബദോനിയെയാണ് പകരക്കാരനായി ടീമിലെടുത്തിരിക്കുന്നത്.

Summary

Former Indian cricketer Mohammad Kaif has strongly criticized the team management for allowing Washington Sundar to bat despite an injury during the first ODI against New Zealand. Kaif pointed out a double standard, noting that Shubman Gill was protected during a neck injury in South Africa, while Sundar’s condition was worsened by this decision. Due to the injury, Sundar has been ruled out of the remaining ODI series and replaced by Ayush Badoni.

Related Stories

No stories found.
Times Kerala
timeskerala.com