റെസ്ലിംഗ് കരിയർ അവസാനിപ്പിച്ച് ഡബ്ലുഡബ്ലുഇ താരം ജോൺ സീന | wrestling

അവസാന മത്സരത്തിൽ തോൽവിയോടെയാണ് സീന ഡബ്ലുഡബ്ലുഇ റിങിനോട് വിട പറഞ്ഞത്.
John Cena
Updated on

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഗുസ്തി ജീവിതം അവസാനിപ്പിച്ച് ഡബ്ലുഡബ്ലുഇ ജോൺ സീന. അവസാന മത്സരത്തിൽ തോൽവിയോടെയാണ് സീന ഡബ്ലുഡബ്ലുഇ റിങിനോട് വിട പറഞ്ഞത്.

വാഷിങ്ടൻ ഡിസിയിൽ നടന്ന സാറ്റർഡേ നൈറ്റ്‌സ് മെയിൻ ഇവന്റിൽ ഗുന്തറാണ് അവസാന മത്സരത്തിൽ സീനയെ വീഴ്ത്തിയത്. 17 തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം 20 വർഷത്തിൽ ആദ്യമായാണ് പുറത്താകുന്നത്. റോ, സ്മാക്ക്ഡൗൺ, എൻഎക്‌സ്ടി താരങ്ങളും പുറത്തു നിന്നുള്ള പ്രമുഖരും പങ്കെടുത്ത 16 ഇവന്റിലാണ് ജോൺ സീന അവസാനമായി പങ്കെടുത്തത്.

ഡബ്ലുഡബ്ലുഇ ഹാൾ ഓഫ് ഫെയിം മിഷേൽ മക്കൂൾ, ട്രിഷ് സ്ട്രാറ്റസ്, കർട്ട് ആംഗിൾ, മാർക്ക് ഹെൻട്രി, റോബ് വാൻഡം തുടങ്ങിയ സീനയുടെ എതിരാളികളെല്ലാം മത്സരം വീക്ഷിക്കാനെത്തിയിരുന്നു. ഡബ്ലുഡബ്ലുഇയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് ജോൺ സീന. സജീവ റെസ്ലർ കരിയർ അവസാനിപ്പിക്കുമെന്നു സീന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2000 ത്തിൽ തന്റെ 22-ാം വയസിൽ റെസ്ലിങ് താരമായി കരിയർ ആരംഭിച്ച സീന 2002ലാണ് ഡബ്ല്യുഡബ്ല്യുഇ കമ്പനിയുമായി കരാറിലെത്തുന്നത്. ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് മൂന്ന് തവണയും റോയൽ റംബിൾ രണ്ട് തവണയും താരം നേടി. 16 സിനിമകളിലും വേഷമിട്ടു. അമേരിക്കയിലെ വെസ്റ്റ് ന്യൂബറിയിൽ 1977 ഏപ്രിലിലായിരുന്നു ജനനം.

Related Stories

No stories found.
Times Kerala
timeskerala.com